പ്രകൃതിയ്ക്കൊപ്പം ശരീരവും ചുട്ടുപഴുക്കുന്ന കാലമാണ് വേനല്‍ക്കാലം. വിയര്‍പ്പും ചൂടുമെല്ലാം ശമിപ്പിയ്ക്കാന്‍ ആളുകള്‍ വഴികളന്വേഷിയ്ക്കുന്ന കാലഘട്ടം. പാനീയങ്ങളാണ് വേനല്‍ക്കാലത്ത് ആളുകള്‍ക്ക് പ്രധാന വഴികളിലൊന്നാവാറ്. ഇത്തരം പാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സംഭാരം. മോരുംവെള്ളമെന്നും പറയാം. ഇതില്‍ അല്പം ഉപ്പിട്ട്, കറിവേപ്പിലയും മുളകും ഇഞ്ചിയുമെല്ലാം ചതച്ചിട്ടു കുടിച്ചാല്‍ ലഭിയ്ക്കുന്ന ആശ്വാസത്തിന് കണക്കില്ല.
വേനല്‍ക്കാലത്ത് സംഭാരം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. ശരീരം പെട്ടെന്നു തണുപ്പിയ്ക്കാന്‍ സംഭാരം സഹായിക്കും. പ്രത്യേകിച്ചു വേനലില്‍. ഇതില്‍ പ്രോബയോട്ടിക്കുകള്‍ ധാരാളമുണ്ട്. വയറിന്റെ ആരോഗ്യത്തിന് നല്ലത്. ദഹനം നല്ലപോലെ നടക്കാന്‍ ഇത് സഹായിക്കും. പ്രത്യേകിച്ചു ചൂടുകാലത്ത്. വയറ്റിലെ അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ ശമിപ്പിയ്ക്കാന്‍ ഇത് നല്ലതാണ്. ചൂടുകാലത്ത് പ്രത്യേകിച്ചു എരിവും മസാലകളുമെല്ലാമുള്ള ഭക്ഷണം കഴിയ്ക്കുമ്പോള്‍.
ശരീരത്തിലെ കൊഴുപ്പൊഴിവാക്കാനുള്ള എളുപ്പവഴിയാണിത്. കാല്‍സ്യത്തിന്റെ നല്ലൊരു ഉറവിടമാണ് സംഭാരം. പ്രത്യേകിച്ചു പാല് അലര്‍ജിയുള്ളവര്‍ക്ക്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വേനല്ക്കാലത്തു പ്രത്യേകിച്ചും ക്ഷീണമകറ്റാന്‍ സഹായിക്കും. വേനല്‍ക്കാലത്തുണ്ടാകാന്‍ ഇടയുള്ള ചര്‍മപ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ നല്ലതാണ്. സണ്‍ടാന്‍, കരുവാളിപ്പ് തുടങ്ങിയവ. ഇതിലെ ലാക്ടിക്, ആല്‍ഫഹൈഡ്രോക്സി ആസിഡ് എന്നിവയാണ് കാരണം.
വേനലില്‍ മുടി വരണ്ടതാകുന്നതും സ്വാഭാവികം. ഉപ്പും മസാലകളുടമെല്ലാം ഒഴിവാക്കി ഇത് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യും. വേനലിലല്ലെങ്കിലും സംഭാരം കുടിയ്ക്കുന്നത് കൊളസ്ട്രോള്‍, ബിപി, ക്യാന്‍സര്‍ എന്നിവ തടയാന്‍ നല്ലതാണ്. ഇതിലെ ബയോആക്ടീവ് പ്രോട്ടീനാണ് ഇതിനു സഹായിക്കുന്നത്.
Post Your Comments