Latest NewsKeralaIndia

‘ പ്രകാശ് തമ്പി ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ ബാലഭാസ്ക്കറിന്റെ പിതാവിനോട് ആവശ്യപ്പെട്ടു, അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചു,: -ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം : ബാലഭാസ്ക്കറിന്റെ മരണത്തെ സംഭവിച്ച് ഉണ്ടായ കൂടുതൽ വെളിപ്പെടുത്തലുകളിൽ അമ്പരന്ന് ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി .അപകടം നടന്നതിനു പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും ,മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടതായാണ് കലാഭവൻ സോബി വെളിപ്പെടുത്തിയിരിക്കുന്നത് .ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സന്ദർഭത്തിലാണ് പുതിയ വെളിപ്പെടുത്തൽ . ബാലഭാസ്ക്കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്നത് തമ്പിയാണ് .

പരിപാടികൾ സംഘടിപ്പിക്കുന്നതും ,ഏകോപിപ്പിക്കുന്നതും തമ്പിയായിരുന്നു . സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് വിഷ്ണുവായിരുന്നു . ബാലഭാസ്ക്കറിന്റെ മരണശേഷം സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് നൽകേണ്ടതില്ലെന്നായിരുന്നു വിഷ്ണു നൽകിയ മറുപടിയെന്നും ഉണ്ണി പറഞ്ഞു .ഇത് കൂടാതെ ബാലഭാസ്കറിന്റെ ബന്ധു പ്രിയയും നിരവധി കാര്യങ്ങൾ വെളിപ്പെടുത്തി. പ്രകാശ് തമ്പി അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചതായി ബാലഭാസ്ക്കറിന്റെ ബന്ധു പ്രിയ പറഞ്ഞു .

പ്രകാശ് തമ്പിയായിരുന്നു ബാലയുടെ മരണശേഷം കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് . ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ പ്രകാശ് തമ്പി ബാലഭാസ്ക്കറിന്റെ പിതാവിനോട് ആവശ്യപ്പെട്ടെന്നും പ്രിയ പറഞ്ഞു .പ്രകാശ് തന്പിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രിയ ആവശ്യപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button