Latest NewsIndia

വിമാനം വൈകിയത് 20 മണിക്കൂറോളം; 206 യാത്രക്കാര്‍ കുടുങ്ങി

ബംഗളൂരു•എയര്‍ ഇന്ത്യയുടെ ബംഗളൂരു-ലണ്ടന്‍ വിമാനം വൈകിയതിനെത്തുടര്‍ന്ന് 206 ഓളം യാത്രക്കാര്‍ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത് 20 മണിക്കൂറോളം. ശനിയാഴ്ച രാവിലെയാണ് സംഭവം.

ശനിയാഴ്ച രാവിലെ 3.50 ന് ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയപ്പോഴാണ് വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടയത്. തുടര്‍ന്ന് യാത്രക്കാരെ തിരികെയിറക്കി. സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും രാത്രിയില്‍ ഹീത്രോയില്‍ വിമാനം ഇറങ്ങുന്നതിന് വിലക്കുള്ളതിനാല്‍ പുറപ്പെടാന്‍ കഴിഞ്ഞില്ല. പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് വിമാനം പുറപ്പെട്ടത്. 206 യാത്രക്കാരെയും വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് മാറ്റിയിരുന്നതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

അതേസമയം, എയര്‍ ഇന്ത്യ യാത്രക്കാരെ ഹോട്ടലില്‍ പാര്‍പ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍‌കൂര്‍ ബുക്കിംഗ് ഇല്ലാതിരുന്നതിനാല്‍ നൂറിലേറെ യാത്രക്കാര്‍ ഹോട്ടല്‍ ലോബിയിലാണ് കഴിച്ചുകൂട്ടിയതെന്ന് ഒരു യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button