Latest NewsNattuvartha

ദമ്പതികൾ ചമഞ്ഞെത്തി കൺകെട്ട് വിദ്യയിലൂടെ പണം തട്ടിയെടുത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരിങ്ങാലക്കുട: ദമ്പതികൾ ചമഞ്ഞെത്തി കൺകെട്ട് വിദ്യയിലൂടെ പണം തട്ടിയെടുത്തു, പുല്ലൂരിൽ പെയിന്റ് കടയിൽ ദമ്പതികൾ ചമഞ്ഞ് ആഡംബര കാറിൽ എത്തിയവർ കൺകെട്ട് വിദ്യയിലൂടെ കടയുടമയുടെ കൈയിൽ നിന്നും 15,000 രൂപയോളം തട്ടിയെടുത്തതായി പരാതി. . കടയിലെത്തിയ ഇവർ കാഷ് കൗണ്ടറിന് സമീപത്ത് വച്ച് പുതുതായി ഇറങ്ങിയ നോട്ടുകൾ ഇത് വരെ കണ്ടിട്ടില്ല എന്ന് പറഞ്ഞ് കടയുടമയുടെ കൈയിൽ നിന്നും നോട്ട് കെട്ട് വാങ്ങി പരിശോധിച്ച ശേഷം തിരികെ നൽകി.

പക്ഷേ കടയുടമ പിന്നീട് ഇവർ പോയ ശേഷം നോട്ടുകെട്ട് പരിശോധിച്ചപ്പോഴാണ് 15,000 രൂപയോളം കെട്ടിൽ കുറവുള്ളതായി കണ്ടെത്തിയത്. കടയിലെ സി.സി.ടി.വിയിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സമാന രീതിയിൽ ഇരിങ്ങാലക്കുടയിലെ മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ വർഷം തട്ടിപ്പ് നടത്തിയിരുന്നു. രണ്ട് തട്ടിപ്പും ഒരേ ആൾക്കാർ തന്നെയാണ് നടത്തിയതെന്നാണ് സംശയം. ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button