Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest News

ക്വിക്ക് റസ്പോണ്ട് ടീമുമായി കെ.എസ്.ഇ.ബി.; മഴക്കാലത്തെ വൈദ്യുതി പ്രശ്നങ്ങൾക്ക് ഉടൻ നടപടി

മഴക്കാലത്ത് വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിന് ക്വിക്ക് റസ്പോണ്ട് ടിം

മലപ്പുറം : ക്വിക്ക് റസ്പോണ്ട് ടീമുമായി കെ.എസ്.ഇ.ബി എത്തുന്നു, ജില്ലയില്‍ മഴക്കാലത്ത് വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിന് ക്വിക്ക് റസ്പോണ്ട് ടിം പ്രവര്‍ത്തിക്കുമെന്ന് കെ.എസ്.ഇ.ബി. ഡപ്യുട്ടി ചീഫ് എഞ്ചിനിയര്‍ ജില്ലാ തല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തില്‍ അറിയിച്ചു.

കൂടാതെ പദ്ധതിക്കായി ഓരോ ഇലക്ട്രിക്കല്‍ സെക്ഷനിലും മേല്‍ നോട്ടത്തിനായി ഒരു എഞ്ചീനിയറെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതികളുള്ളവര്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാല്‍ മതി. ഇതിനു പുറമെ തെരുവ് വിളക്കുകള്‍ പകല്‍ സമയങ്ങളില്‍ കത്തുക, തുടങ്ങിയവയും ശ്രദ്ധയില്‍പ്പെടുത്താം.

മഴക്കാലത്ത് സാധാരണമായതും എന്നാൽ ഏറെ അപകടം പിടിച്ചതുമായ വൈദ്യുതി കമ്പി പൊട്ടി വീഴുന്നതുള്‍പ്പെടെയുള്ള അടിന്തിര പ്രശ്നങ്ങള്‍ 9496061061 എന്ന നമ്പറിലും വിളിക്കാം. ഉടന്‍ തന്നെ ക്വിക്ക് റസ്പോണ്ട് ടിം ആവശ്യമായ നടപടികള്‍ സ്വികരിക്കും. വൈദ്യുതി ബന്ധം സുഗമമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായിരിക്കും ടിം. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം.ടി.വിജയന്‍ അധ്യക്ഷത വഹിച്ചു.

shortlink

Post Your Comments


Back to top button