Latest NewsIndia

ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല; വ്യാപാര മുന്‍ഗണന അവസാനിപ്പിക്കാനൊരുങ്ങി അമേരിക്ക

വാഷിംങ്ടണ്‍: ഇന്ത്യയ്ക്ക് നല്‍കിവന്നിരുന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കാനൊരുങ്ങി അമേരിക്ക. ജൂണ്‍ അഞ്ചോടെ വ്യാപാര മുന്‍ഗണന അവസാനിപ്പിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഇത്തരം ഒരു നടപടിയിലേക്ക് ട്രംപ് നീങ്ങുന്നത്. വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മുന്‍ഗണനാ രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ട്രംപിന്റെ ഈ തീരുമാനത്തിന് പിന്നാലെയാണ് ജൂണ്‍ അഞ്ചു മുതല്‍ മുന്‍ഗണന നിര്‍ത്താന്‍ തീരുമാനിച്ചത്. എഴുപതുകള്‍ മുതല്‍ തന്നെ യുഎസില്‍ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങള്‍ക്കുള്ള ഈ മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങള്‍ അവരുടെ വിപണി അമേരിക്കന്‍ കമ്പനികള്‍ക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് അമേരിക്കയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button