Latest NewsIndia

സമാജ്‍വാദി പാര്‍ട്ടി നേതാവിന് അജ്ഞാതന്റെ വെടിയേറ്റു

ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റു. എസ്.പി നേതാവ് ബ്രജ്പാല്‍ രതിക്കാണ് വെടിയേറ്റത്. നോയിഡയിലായിരുന്നു ആക്രമണമുണ്ടായത്.സമാജ്‍‍വാദി പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായ ബ്രജ്പാല്‍, സുഹൃത്തിനൊപ്പം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ചിലര്‍ വന്ന് ആക്രമിക്കുകയായിരുന്നു

കയ്യിന് വെടിയേറ്റ ബ്രജ്പാലിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വെെകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആരില്‍ നിന്നും പരാതിയൊന്നും ലഭിച്ചില്ലെന്നാണ് ഇതേ കുറിച്ച്‌ സൂരജ്പൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പ്രതികരണം. ഗൗതം ബുദ്ധ നഗറില്‍ മറ്റൊരു സമാജ്‍വാദി നേതാവിനെ വെടിവച്ച്‌ കൊലപ്പെടുത്തിയതിന് ഒരു ദിവസം തികയും മുമ്ബാണ് ബ്രജ്പാലിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button