KeralaLatest News

പട്ടിക വിഭാഗക്കാര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ സ്റ്റിയറിങ് പദ്ധതി വരുന്നു

കൊല്ലം : സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു പദ്ധതി നടപ്പാക്കുക. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ യുവാക്കള്‍ക്കു തൊഴില്‍ മാര്‍ഗം കണ്ടെത്തിക്കൊടുക്കുകയാണു പ്രധാന ലക്ഷ്യം. ആകെ 150 വാഹനങ്ങള്‍ പുതുതായി വാങ്ങി നല്‍കും.

പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.’സ്റ്റിയറിങ്’ എന്നുപേരിട്ട പദ്ധതിയുടെ ഭാഗമാകാന്‍ 18-നും 35-നും ഇടയില്‍ പ്രായമുള്ള, അംഗീകൃത ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ഉള്ള പട്ടികവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. ചെലവില്‍ ഒരുഭാഗം സര്‍ക്കാര്‍ സഹായമായി നല്‍കും. ബാക്കി തുക പട്ടികജാതി, പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പയായും നല്‍കും.

നേരത്തേ, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ നിര്‍മിച്ച കരകൗശല ഉല്‍പന്നങ്ങള്‍ ആമസോണ്‍ വഴി പട്ടികജാതി- വര്‍ഗ മന്ത്രാലയം ലഭ്യമാക്കിയിരുന്നു. മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, പാളത്തൊപ്പി, കുട്ടികള്‍ക്കുള്ള ബാഗ്, ബെഡ് ലാംപ്, കൂജ, വാട്ടര്‍ ബോട്ടില്‍, വിശറി, കുട്ട, ലൈറ്റ് ഹോള്‍ഡര്‍ തുടങ്ങി എല്ലാ സാധനങ്ങളും ആമസോണ്‍ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പനയ്‌ക്കെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button