ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന്റെ തുടക്കം മികച്ച വിധത്തില്‍ തന്നെയാണ്. കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ ലഭിക്കുന്ന പ്രധാനമന്ത്രി-കിസാന്‍ യോജനയുടെ പരിധി പൂര്‍ണമായും ഒഴിവാക്കിയതാണ് ഇന്നലെ കൈക്കൊണ്ട തീരുമാനത്തില്‍ പ്രധാനകാര്യം. ഈ പദ്ധതിയുടെ ഗുണം കൂടുതല്‍ കര്‍ഷകരിലേക്ക് എത്തുന്നു എന്നതാണ് പ്രത്യേകത. രാജ്യത്തെ എല്ലാ കര്‍ഷകരിലേക്കും ഈ പദ്ധതിയുടെ ഗുണം എത്തിക്കുന്നത് തനിക്ക് രണ്ടാമൂഴം അനുവദിച്ച ജനങ്ങളോടുള്ള മോദിയുടെ നന്ദി പ്രകടനം കൂടിയാണ്.
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മനസ്സറിഞ്ഞു കൊണ്ടുള്ള തീരുമാനമാണ് ഇന്നലെ ആദ്യ മന്ത്രിസഭാ യോഗ ശേഷമുള്ള തീരുമാനമായി പുറത്തുവന്നത്.രാജ്യത്തെ 15 കോടിയോളം കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന്‌കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. രണ്ട് ഹെക്ടററിന് താഴെ ഭൂമിയുള്ള ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് മാത്രമാണ് നേരത്തെ കിസാന്‍ യോജനയുടെ ആനുകൂല്യം ലഭ്യമായിരുന്നത്. ഇത് പ്രകാരമുള്ള ആദ്യഘടു വാക്കുപാലിച്ചു കൊണ്ട് കര്‍ഷകരിലേക്ക് എത്തിക്കാന്‍ മോദിക്കായി. എന്നാല്‍ പദ്ധതിക്ക് പരിധികള്‍ ഉണ്ടായിരുന്നത് തിരിച്ചടിയായിരുന്നു.
ഈ പരിധികള്‍ ഒഴിവാക്കി രണ്ട് കോടി കര്‍ഷകരെ കൂടി പദ്ധതിയിലേക്ക് ചേര്‍ത്തിരിക്കുകയാണെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 12000 കോടി രൂപയാണ് ഇതിന് അധിക ചെലവായി വരിക. നേരത്തെ 75000 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. മൂന്ന് ഗഡുക്കളായി വര്‍ഷത്തില്‍ ആറായിരം രൂപയാണ് ലഭിക്കുക.ചെറുകിട കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയും മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന എന്ന പേരിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണിത്.അഞ്ചു കോടി ചെറുകിട കച്ചവടക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പിഎം കിസാന്‍ സമ്മാന്‍ പദ്ധതി വിപുലീകരിച്ചു. ഭൂപരിധിയില്ലാതെ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ സഹായം നല്‍കും. ഒരു വര്‍ഷം മൂന്നു തവണകളായാണ് ഈ തുക നല്‍കുക. 14.5 കോടി കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. ഖജനാവിന് 12,000 കോടി രൂപയുടെ അധികചെലവാണ് ഇതിലൂടെ ഉണ്ടാകുക.
Post Your Comments