Latest NewsIndia

പലചരക്ക് കടയുടെ മറവിൽ ആയിരക്കണക്കിന് ഗർഭഛിദ്രം നടത്തിയ ദമ്പതികൾ അറസ്റ്റിൽ; പിടിയിലായത് യുവതി ഗുരുതരാവസ്ഥയിലായപ്പോൾ

കടയുടെ പിന്നിലെ മുറിയിലാണ് ഇവർ കേന്ദ്രം നടത്തിവന്നത്.

തിരുവണ്ണാമല ; പലചരക്ക് കടയുടെ മറവിൽ ഗർഭഛിദ്രം. പത്താംക്ലാസും ഡിഗ്രിയും മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ദമ്പതികൾ നടത്തിയത് 4000ൽ അധികം ഗർഭഛിദ്രങ്ങൾ. തമിഴ്നാട്ടിൽ തിരുവണ്ണാമല ആവലൂർപേട്ട് സ്വദേശികളായ പ്രഭു (45), ഭാര്യ കവിത (41) എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. കടയുടെ പിന്നിലെ മുറിയിലാണ് ഇവർ കേന്ദ്രം നടത്തിവന്നത്. അവിടെ നിന്നും സിറിഞ്ചും ഗ്ലൗസും മരുന്നുകളും കണ്ടെത്തി .

പിടിയിലായ കവിതയാണ് ഗർഭഛിദ്രം നടത്തിയിരുന്നത്. ഇവർ ഗർഭഛിദ്രം നടത്തിയ യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറും,പൊലീസും ചേർന്ന് പരിശോധന നടത്തിയത് .കഴിഞ്ഞ പത്ത് വർഷമായി പലചരക്ക് കടയുടെ മറവിൽ ഇവർ ഗർഭഛിദ്രകേന്ദ്രം നടത്തുകയായിരുന്നു . ഇവരുടെ സഹായികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button