Latest NewsNattuvartha

പകർച്ചപ്പനി പടരുന്നു; 8 വയസുള്ള പെൺകുട്ടി എച്ച് വൺ എൻവൺ ബാധിച്ച് മരിച്ചു

കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം

പത്തനംതിട്ട: പനിഭീതിയിൽ പത്തനംതിട്ട, കഴിഞ്ഞ ആഴ്ചയാണ് എച്ച് വൺ എൻ വൺ പനി ബാധിച്ച് മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടി മരിച്ചത്. ഇതേ തുടർന്നാണ് ജില്ലയില്‍ മുഴുവൻ പ്രതിരോധ പ്രവ‍ർത്തനങ്ങളും ശുചികരണവും ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എച്ച് വൺ എൻ വൺ പനി ബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പ്രവർത്തിച്ച് തുടങ്ങി.

പത്തനംതിട്ടയിൽ ഇതുവരെ ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരികരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരികരിച്ചിട്ടുണ്ട്. ശുചികരണകരണപ്രവർത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

എന്നാൽ പത്തനംതിട്ടയിൽ മഴക്കാലമെത്താറായിട്ടും ശുചികരണ പ്രവർത്തനങ്ങള്‍ മന്ദഗതിയില്‍ ആയതിനെ തുടർന്ന് പത്തനംതിട്ട നഗരസഭ പ്രദേശത്ത് മഞ്ഞപിത്തം, പകർച്ചപനി എന്നിവ പടരുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. മഴക്ക് മുൻപ് ശുചീകരണ പ്രവർത്തനങ്ങള്‍ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്കിയിട്ടുണ്ട്. പകർച്ചപനിബാധിതരുടെ എണ്ണം ഇനിയും കൂടിയാല്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രികരിച്ചത് കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

shortlink

Post Your Comments


Back to top button