KeralaLatest News

പകര്‍ച്ചപനി വ്യാപിക്കുന്നു; സംസ്ഥാനത്ത് എട്ടുവയസുകാരി മരിച്ചു

പത്തനംതിട്ട : കാലവർഷം തുടങ്ങുന്നതിന് മുമ്പ് തന്നെ സംസ്ഥനത്ത് പകര്‍ച്ചപനി വ്യാപിക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് എച്ച് വൺ എൻ വൺ പനി ബാധിച്ച് മല്ലപ്പള്ളിയില്‍ എട്ടുവയസുകാരി മരിച്ചത്. പനി വ്യാപകമാകുന്നതോടെ മഴയ്ക്ക് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

ശുചികരണകരണപ്രവർത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരികരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരികരിച്ചിട്ടുണ്ട്.

പകർച്ചപനിബാധിതരുടെ എണ്ണം ഇനിയും കൂടിയാല്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രികരിച്ചത് കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. ശുചികരണ പ്രവർത്തനങ്ങള്‍ മന്ദഗതിയില്‍ ആയതിനെ തുടർന്ന് പത്തനംതിട്ട നഗരസഭ പ്രദേശത്ത് മഞ്ഞപിത്തം, പകർച്ചപനി എന്നിവ പടരുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button