മോസ്‌കോ : ഉഗ്ര സ്‌ഫോടനത്തിൽ 38ഓളം പേർക്ക് പരിക്കേറ്റു. റഷ്യൻ തലസ്ഥാനമായ മോസ്ക്കോയിൽ നിന്ന് 400 കിലോമീറ്റർ കിഴക്ക് നിസ്ന്യോ നാവ്ഗോർഡ് മേഖലയിലുള്ള ക്രിസ്റ്റാൽ എന്ന സ്‌ഫോടക വസ്തു നിർമാണശാലയിൽ ശനിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
AFP: A blast at a Russian explosives plant has injured 38 people, according to local news agencies. The blast took place at the "Kristall" factory in Dzerzhinsk about 400 kilometres east of Moscow, in the Nizhny Novgorod region. pic.twitter.com/qzfyvAFRGs
— ANI (@ANI) June 1, 2019
സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിക്ക് സമീപമുള്ള 200 വീടുകളുടെ ജനലുകൾ തകർന്നുവെന്നും, രണ്ടു പേരെ കാണാതായി എന്നുമുള്ള വാർത്തകൾ റഷ്യയിലെ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
Post Your Comments