Latest NewsIndia

കോടതി നിര്‍ദേശം അംഗീകരിക്കുന്നു; വികസന പദ്ധതികള്‍ കൊണ്ട് മറുപടി പറയുമെന്ന് കാര്‍ത്തി ചിദംബരം

മുംബൈ: സുപ്രീം കോടതിയുടെ നിര്‍ദേശം അംഗീകരിക്കുന്നുവെന്നും അഴിമതി ആരോപണങ്ങള്‍ക്ക് ശിവഗംഗയിലെ വികസന പദ്ധതികള്‍ കൊണ്ട് മറുപടി പറയുമെന്നും കാര്‍ത്തി ചിദംബരം വ്യക്തമാക്കി. വിദേശയാത്ര ഒഴിവാക്കി സ്വന്തം മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കോടതി കാര്‍ത്തി ചിദംബരത്തോട് നിർദ്ദേശിച്ചത്.

കേന്ദ്രഏജന്‍സികളുടെ അന്വേഷണങ്ങള്‍ നിയമപരമായി നേരിടുമെന്നും സിബിഐ, എന്‍ഫോഴ്സ്മെന്‍റ് കേസുകള്‍ ജനംവിശ്വസിക്കാത്തതിന്‍റെ തെളിവാണ് തന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നിന്ന വോട്ടര്‍മാരുടെ ക്ഷേമമാണ് ഇനി ലക്ഷ്യം. ഇതിനായി സ്വകാര്യമേഖലയില്‍ നിന്ന് ഉള്‍പ്പടെ കൂടുതല്‍ സംരംഭങ്ങള്‍ ശിവഗംഗയിലേക്ക് കൊണ്ടുവരുമെന്നും കാര്‍ത്തി ചിദംബരം പറയുന്നു.

3500 കോടി രൂപയുടെ എയര്‍സെല്‍ മാക്‌സിസ് കരാറിലും 305 കോടി രൂപയുടെ ഐഎന്‍എക്‌സ് മീഡിയ കേസിലും അന്വേഷണം നേരിടുകയാണ് കാര്‍ത്തി ചിദംബരവും പിതാവ് പി. ചിദംബരവും. കാര്‍ത്തി ചിദംബരത്തെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കരുതെന്ന്‌ അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button