KeralaLatest News

അധ്യാപകനെ പറ്റിച്ച് എടിഎം കാർഡിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി

കടയ്ക്കൽ: അധ്യാപകനെ പറ്റിച്ച് എടിഎം കാർഡിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി. ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തതായി കൊല്ലം കടയ്ക്കൽ മേലേ അറ്റം വീട്ടിൽ സക്കീർ ഹുസൈൻ ആണ് പരാതിപ്പെട്ടിരിക്കുന്നത്. എടിഎം കാർഡ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തതായാണ് ഇദ്ദേഹം പരാതിപ്പെട്ടിരിക്കുന്നത്. 14500 രൂപയാണ് നഷ്ടപ്പെട്ടത്.

എസ്ബിഐയുടെ ഹെഡ് ഓഫിസിൽ നിന്നാണെന്ന് പറഞ്ഞാണ് കോൾ വന്നത്. കാർഡിന്റെ കാലാവധി നഷ്ടപ്പെട്ടുവെന്നും പുതുക്കാൻ നമ്പർ പറയണമെന്നും ആവശ്യപ്പെടുകയുണ്ടായി. കാർഡിലെ നമ്പറും ഒടിപി നമ്പറും സക്കീർ ഹുസൈൻ പറഞ്ഞുകൊടുത്തു. പിന്നീടാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്. കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗാൾ ബിഗ് ബസാർ റിവർ സൈഡ്മാളിൽ നിന്നു മൊബൈൽ വാങ്ങുന്നതിന് പണം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.

shortlink

Post Your Comments


Back to top button