അബുദാബി: റമദാനില്‍ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ജോലി നല്‍കിയാല്‍ അധിക വേതനവും നല്‍കണമെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശി വത്കരണ മന്ത്രാലയം. അധികവേതനം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അധിക ജോലി ചെയ്ത സാധാരണ ദിവസങ്ങള്‍, ഔദ്യോഗിക അവധി ദിനങ്ങള്‍, വാരാന്ത്യ അവധി ദിനങ്ങള്‍, രാത്രി സമയം എന്നിവയ്ക്കെല്ലാം അനുസരിച്ച് വേതന മാനദണ്ഡങ്ങളും മാറും. സാധാരണ ദിവസങ്ങളിലെ സാധാരണ സമയത്താണ് ഓവര്‍ടൈം നല്‍കിയതെങ്കില്‍ മാസ ശമ്പളം അടിസ്ഥാനമാക്കി ഒന്നേകാല്‍ മണിക്കൂറിന്റെ വേതനമാണു നല്‍കേണ്ടത്. . തൊഴിലാളികളുടെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.
രാത്രി 9ന് മുന്‍പ് ഓവര്‍ടൈം അവസാനിച്ചിട്ടുണ്ടെങ്കില്‍ 25% ആണ് അധിക വേതനം. രാത്രി ഒന്‍പതിനും പുലര്‍ച്ചെ നാലിനും മദ്ധ്യേയാണ് അധിക സമയ ജോലിയെങ്കില്‍ 50% വേതനം അധികമായി നല്‍കണം. ദിവസവും സമയവും മാറുന്നതനുസരിച്ച് വേതനവും വ്യത്യസ്തമായിരിക്കുമെന്നു മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.
മറ്റു സമയത്താണ് ജോലിയെങ്കില്‍ മൊത്തം വേതനത്തിന്റെ ഒന്നര മണിക്കൂര്‍ വേതനം കണക്കാക്കി നല്‍കണം. ആഘോഷാവസരങ്ങളിലെ അവധിയില്‍ ജോലി ചെയ്യുന്നതിന് ഒന്നര മണിക്കൂര്‍ വേതനത്തിനു പുറമേ മറ്റൊരു ദിവസം അവധിയും അനുവദിക്കണം
Post Your Comments