ക്ഷേത്ര ദര്‍ശനത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം. പ്രദക്ഷിണം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രസവമടുത്ത ഒരു സ്ത്രീ എണ്ണ നിറച്ച കുടം തലയിലേന്തി സാവധാനം നടക്കുന്നതു പോലെ സാവധാനമാകണം പ്രദക്ഷിണം ചെയ്യുന്നത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുപോലെ തന്നെ ഓരോ ദേവീ ദേവന്മാര്‍ക്കുമുള്ള പ്രദക്ഷിണത്തിലെ എണ്ണത്തിലും വ്യത്യാസമുണ്ട്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, സുബ്രഹ്മണ്യന് ആറ്, ദുര്‍ഗ്ഗയ്ക്കും അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം.
പ്രദക്ഷിണം ചെയ്യുന്ന സമയത്തിലുമുണ്ട് കാര്യം. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും, വൈകുന്നേരത്തെ പ്രദക്ഷിണത്താല്‍ സര്‍വപാപ പരിഹാരവും അര്‍ദ്ധരാത്രിയിലെ പ്രദക്ഷിണത്താന്‍ മോക്ഷവും ഉണ്ടാകും. അതേസമയം കഠിനദോഷങ്ങള്‍ക്ക് പരിഹാരമായി ക്ഷേത്രങ്ങളില്‍ ‘ശയന പ്രദക്ഷിണ’ വും നടത്താറുണ്ട്
Post Your Comments