ദുബായ്: യുഎഇയിൽ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. രണ്ടു വർഷം കൊണ്ട് 122% പേരാണ് സിഗരറ്റും മറ്റും ഉപേക്ഷിക്കുന്നത്. ലോക പുകവലി വിരുദ്ധ ദിനം വെള്ളിയാഴ്ച ആചരിക്കുന്നതിന് മുന്നോടിയായാണ് മന്ത്രാലയം ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 2018ൽ നടത്തിയ ആരോഗ്യ സർവെയിൽ കൗമാരക്കാരിൽ പുകവലിയുടെ അളവ് 15.6% ആയി കുറഞ്ഞതായി കണ്ടെത്തി. 2010ൽ ഇത് 21% ആയിരുന്നു. വനിതകളിലെ പുകവലി ശീലം 2.4% ആണ്.
സ്മോക്കിങ് സെസേഷൻ ക്ലിനിക്കുകളിൽ സന്ദർശിക്കുന്നവരുടെ എണ്ണം കൂടി. 2016ൽ നിന്ന് 2018ലേക്കെത്തിയപ്പോൾ ഇത് 47% ആയി വർധിച്ചു. ഇതേ കാലയളവിൽ പുകവലി ഉപേക്ഷിച്ചവരും ഏറെയാണ്. ലോക ആരോഗ്യ സംഘടനയുടെ ഇൗ വർഷത്തെ മുദ്രാവാക്യം ടൊബാക്കോ ആൻഡ് ലംഗ് ഹെൽത്ത് എന്നാണ്. പുകവലിയുടെ ദൂഷ്യ ഫലങ്ങളും അത് ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നുമുള്ള ബോധവത്കരണമാണ് പ്രധാന ലക്ഷ്യം.
Post Your Comments