KeralaLatest News

രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കര്‍ഷകരെ സഹായിക്കുന്നതിനായി ഈ കലണ്ടര്‍ വര്‍ഷം അവസാനം വരെ കാര്‍ഷിക വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള കര്‍ഷകര്‍ കാര്‍ഷിക വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഇത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ‌്. ഇത് പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പാര്‍ലമെന്റില്‍ ഈ പ്രശ്നം അവതരിപ്പിക്കുന്നതിന് രാഹുല്‍ ഒപ്പം നില്‍ക്കുമെന്ന് കരുതുന്നുവെന്നും സംഭവത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button