Latest NewsIndia

ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം വനിതാ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനമായി. നിര്‍മ്മല സീതാ രാമന്‍ ധനവകുപ്പ് മന്ത്രിയാകും. കഴിഞ്ഞ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു നിര്‍മ്മല സീതാരമാന്‍. അതേസമയം ഇന്ദിരാ ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടവും ഇതോടെ നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കി.

ഇന്ദിര ഗാന്ധിക്ക് ശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിതയെന്ന പദവിയും നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ മന്ത്രി സഭയില്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിനാണ് ഇത്തവണ പ്രതിരോധ വകുപ്പ് നല്‍കിയിരിക്കുന്നത്.

ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാല്‍ മന്ത്രി പദവി വേണ്ടെന്ന് കഴിഞ്ഞ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button