നവോദയ വിദ്യാലയ സമിതി പുണെ റീജനല്‍ ഓഫിസിനു കീഴിലുള്ള ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ അവസരം. 370 ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നിവിടങ്ങളിലെ നവോദയ വിദ്യാലയങ്ങളിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 5 ആണ്. യോഗ്യത, തിരഞ്ഞെടുപ്പ് തുടങ്ങി വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് www.nvsropune.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.അപേക്ഷാഫോം മാതൃക ഉള്‍പ്പെടെയുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ്/ റജിസ്റ്റേഡ് പോസ്റ്റ് മുഖേന അയയ്ക്കണം.
മറ്റു വിവരങ്ങള്‍ ഇങ്ങനെ
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികകളില്‍ 128 ഒഴിവുകളാണുള്ളത്.
ഹിന്ദി-24, ഇംഗ്ലിഷ്-09, മാത്തമാറ്റിക്‌സ്- 8, ബയോളജി-18, കെമിസ്ട്രി-18, ഫിസിക്‌സ് 23, കൊമേഴ്‌സ്-01, ഇക്കണോമിക്‌സ്-04, ജ്യോഗ്രഫി- 12, ഹിസ്റ്ററി-10, പിജിടി, ഐടി- 01.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ തസ്തികകളില്‍ 172 ഒഴിവുകളാണുള്ളത്. വിഷയം തിരിച്ചുള്ള ഒഴിവ് ചുവടെ.
ഹിന്ദി-33, ഇംഗ്ലിഷ്-11, മാത്തമാറ്റിക്‌സ്-36, സയന്‍സ്-17,സോഷ്യല്‍ സ്റ്റഡീസ്-18, മറാത്തി-05, ഗുജറാത്തി-05, ആര്‍ട്ട്-14, മ്യൂസിക്-07, പിഇടി (മെയില്‍)-16, പിഇടി
(ഫീമെയില്‍)-06,ലൈബ്രേറിയന്‍ 04.
ഫാക്കല്‍റ്റി കം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ 70 ഒഴിവുകളുണ്ട്.
ശമ്പളം പിജിടി- 27500 രൂപ.
ടിജിടി & മിസലേനിയസ്- 26250 രൂപ
എഫ്‌സിഎസ്എ-26250 രൂപ.
Post Your Comments