കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു. തെന്മല ചാലിയക്കരയിലെ ആറ്റില്‍ നിന്നു കെവിന്റെ മൃതദേഹം പുറത്തെടുക്കുമ്പോൾ അരയ്ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി.
മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു വാദം. തുടര്‍ന്ന് ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. കെവിന്റെ ബന്ധു അനീഷ് സെബാസ്റ്റ്യനെ പരിശോധിച്ച ഡോക്ടർ ഡോ. കെ. മെര്വിന് കോടതിയില്‍ മോഴി നല്കി. അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളും മുഖത്ത് അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോക്ടർവ്യക്തമാക്കി.
എഎസ്ഐ ടി.എം. ബിജുവിനെതിരെ ഒന്നാം പ്രതി സാനു ചാക്കോയും 3-ാം പ്രതി ഇഷാനും ഈരാറ്റുപേട്ട മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴി കോടതി താല്‍ക്കാലിക തെളിവായി സ്വീകരിച്ചു.
Post Your Comments