Latest NewsKerala

സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് വെച്ചു; കേന്ദ്രമന്ത്രി മുരളീധരന്റെ ഭാര്യയ്ക്ക് പറയാനുള്ളത്

കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് വി മുരളീധരന്റെ കേന്ദ്രമന്ത്രി സ്ഥാനമെന്ന് ഭാര്യ ജയശ്രീ

കോഴിക്കോട്: കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് വി മുരളീധരന്റെ കേന്ദ്രമന്ത്രി സ്ഥാനമെന്ന് ഭാര്യ ജയശ്രീ. സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ചാണ് താന്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജയശ്രീ പറഞ്ഞു.
വാര്‍ത്ത പുറത്ത് വന്നതോടെ കോഴിക്കോട്ടെ എരഞ്ഞിപാലത്തെ മുരളീധരന്റെ ഭാര്യയുടെ ഓഫിസിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. എല്ലാവരെയും ജയശ്രീ മധുരം കൊടുത്തു സ്വീകരിച്ചു. വാര്‍ത്ത ഏറെ സന്തോഷം ഉള്ളതും അപ്രതീക്ഷിതവുമാണെന്നായിരുന്നു ജയശ്രീയുടെ ആദ്യ പ്രതികരണം. അര്‍ഹിച്ച അഗീകാരമാണ് തേടിയെത്തതിയത് എന്നായിരുന്നു സഹോദരിയുടെയും ഭര്‍ത്താവിന്റെയും പ്രതികരണം.

മുരളീധരന്റെ മന്ത്രി സ്ഥാനം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇടയിലും ഏറെ ആവേശമാണ് സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മോദി ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നുമായിരുന്നു വി മുരളീധരന്റെ പ്രതികരണം. ഉത്തരവാദിത്വം അതിന് അര്‍ഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button