NattuvarthaLatest News

ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മയിൽ നിന്നും ഓട്ടോഡ്രൈവർ തട്ടിയെടുത്തത് ലക്ഷങ്ങൾ

സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു

പള്ളിക്കത്തോട്: ഓൺലൈൻ ചതിയിലൂടെ വീട്ടമ്മക്ക് നഷ്ടം ലക്ഷങ്ങൾ, വീട്ടമ്മയെ കബളിപ്പിച്ച് ഓൺലൈൻ പർച്ചേസ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഓട്ടോഡ്രൈവർ അറസ്റ്റിലായി . കയ്യൂരി ജങ്ഷനിൽ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാൽതാഴെ അജേഷ് കുമാർ (26) ആണ് പിടിയിലായത്.

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ അജേഷിന്റെ ഓട്ടോയിലാണ് യാത്രചെയ്തിരുന്നത്. ബാങ്ക് ഇടപാടുകൾക്കും അജേഷിന്റെ സഹായം തേടിയിരുന്നു. അക്കൗണ്ട് നമ്പർ മനസ്സിലാക്കിയ അജേഷ് ഓൺലൈൻ മാർക്കറ്റിങ്‌ വഴി സ്വർണം, മൊബൈൽ ഫോൺ, ടി.വി., മ്യൂസിക് സിസ്റ്റം ഉൾപ്പെടെ നാലുലക്ഷം രൂപയുടെ സാധങ്ങൾ വാങ്ങിയതായി പോലീസ് പറഞ്ഞു. പാസ്ബുക്ക് പതിപ്പിക്കുന്നതിനായി വീട്ടമ്മ ബാങ്കിലെത്തിയപ്പോഴാണ് പല തവണയായി തുക പിൻവലിച്ചതായി അറിഞ്ഞത്. തുടർന്ന് സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button