Latest NewsKerala

വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ എംപി സ്ഥാനം രാജിവെക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊല്ലം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പു ദിവസം വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന തരത്തിലുള്ള ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ താന്‍ എംപി സ്ഥാനം വേണ്ടെന്ന് വെയ്ക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തെളിവുകള്‍ കയ്യിലുള്ളവര്‍ പുറത്തു വിടട്ടെ. അത് ശരിയാണെന്ന് തെളിഞ്ഞാല്‍ പൊതുജീവിതവും എംപി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്നുമാണ് ഉണ്ണിത്താന്റെ വാക്കുകള്‍. ആരോപണം ഉന്നയിച്ചവര്‍ അതു തെളിയിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പു ഫണ്ടില്‍ തിരിമറിയുണ്ടായതു വിഷമമുണ്ടാക്കിയെന്നും എന്നാല്‍ അതിന് പിന്നാലെ പോകാന്‍ താല്‍പര്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഫണ്ട് തിരിമറി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അവര്‍ യുക്തമായ തീരുമാനമെടുക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാസര്‍ഗോഡ് മണ്ഡലത്തില്‍ 40,438 വോട്ടുകളുടെ ലീഡ് നേടിയാണ് ഉണ്ണിത്താന്‍ ജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായ സിപിഐഎമ്മിന്റെ കെ പി സതീഷ്ചന്ദ്രന്‍ 434523 വോട്ടുകള്‍ നേടിയപ്പോള്‍ 474961 വോട്ടുകളാണ് ഉണ്ണിത്താന്‍ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button