യു.എ.ഇയിൽ അടുത്ത മാസം ഇന്ധന വില കൂടും. സൂപ്പർ 98, സ്പെഷൽ 95 പെട്രോളുകൾക്കാണ് മൂന്ന് ശതമാനത്തിലധികം വില വർധിക്കുക. മെയ് മാസത്തിൽ പത്തു ശതമാനമായിരുന്നു വർധന.
സൂപ്പർ 98 പെട്രോളിന് അഞ്ച് ഫിൽസാണ് നിരക്ക് വർധിക്കുക. ഇതോടെ ലിറ്ററിന് രണ്ട് ദിർഹം 53 ഫിൽസായിരിക്കും നിരക്ക്. സ്പെഷൽ 95ന് എട്ട് ഫിൽസിൻെറ വർനയാണുള്ളത്. അതായത് ലിറ്ററിന്2 ദിർഹം 42 ഫിൽസ്. ഡീസൽ വിലയിൽ മൂന്ന് ഫിൽസ് വർധനയുണ്ട്. ലിറ്റർ ഡീസലിന് 2.56 ഫിൽസാകും. 2015 ആഗസ്റ്റിലാണ് എണ്ണവില മാർക്കറ്റ് വിലക്ക് അനുസൃതമായി ക്രമീകരിക്കാൻ യു.എ.ഇയിലെ എണ്ണവില നിർണയം ഉദാരവത്കരിച്ചത്. ഈ വർഷം അന്താരാഷ്ട്ര എണ്ണ വിലയിൽ 33 ശതമാനത്തോളമാണ് വർധനയുണ്ടായത്.
ചൈനക്കും മറ്റു ചില രാജ്യങ്ങൾക്കും ഇറാനിയൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനുള്ള ഇളവ് അനുവദിക്കില്ലെന്ന് യു.എസ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടുത്തിടെ ഇന്ധന നിരക്ക് കുത്തനെ വർധിക്കുന്ന സാഹചര്യം ഉണ്ടായി.
Post Your Comments