
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് കരിദിനമാചരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ കേരളത്തിൽ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ചിലർ കരിദിനം ആചരിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതായും അന്നേ ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചു പ്രാർത്ഥിക്കണമെന്നും മുൻ ഡിജിപി സെൻകുമാറും ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഇത് മതേ തരത്വം തകർക്കുമെന്ന നിലയ്ക്കായിരുന്നു സിപിഎം നേതാവും , ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി എം മനോജിന്റെ വിമർശനം. ഇതിനെതിരെ സെൻകുമാറും രംഗത്തെത്തി.
ഇവർക്കൊക്കെ കമന്റിടാൻ എന്തർഹതയെന്ന് ചോദിക്കുന്ന സെൻ കുമാർ , കരിദിനമാചരിച്ചാൽ അതു ഭേഷ്. അന്ന് വിളക്ക് തെളിയിച്ചാൽ അതു വർഗീയമെന്ന് പരിഹസിക്കുന്നു . വെളിച്ചം ദുഃഖമാനുണ്ണി, തമസ്സല്ലോ സുഖപ്രദം എന്ന വിചാരം. അതാണ് 3 ഇൽ എത്തിച്ചതെന്നും ചൂണ്ടിക്കാട്ടുന്നു .
പി എം മനോജിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിന്റെ പോലീസ് തലവനായിരുന്ന ഒരാൾ ഇത്ര വിവരം കെട്ടവനായിരുന്നു എന്നറിയുമ്പോൾ അതിശയമാണുണ്ടാകുന്നത്. മോഡി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ “വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.” എന്നാണു ടി പി സെൻകുമാറിന്റെ ആഹ്വാനം. വിളക്ക് കത്തിക്കുന്നത് ഹിന്ദുക്കളാണ്. ക്ഷേത്രങ്ങൾ ഹൈന്ദവ ആരാധനാ കേന്ദ്രങ്ങളാണ്. മോഡി ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണോ? ഹിന്ദുക്കൾ അല്ലാത്തവർക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണത്തിൽ കാര്യമില്ല എന്നാണോ?
മതേതരത്വം വെറും ഒരു വാക്കല്ല. അത് ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ അടിസ്ഥാന ശിലകളിൽ ഒന്നാണ്. നാനാ മതങ്ങളും സംസ്കാരങ്ങളും നിലനില്‍ക്കുന്ന ഈ രാജ്യം ഐക്യത്തിലും അഖണ്ഡതയിലും മുന്നോട്ടു പോകുന്നെങ്കില്‍ അതിന്റെ പിന്നിലുള്ള പ്രധാന കാരണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം ഉള്‍പ്പെടെയുള്ള മൂല്യങ്ങളാണ്.
ആർ എസ്സ് എസ്സും ബിജെപിയും മതേതരത്വത്തെ തകർക്കുന്നു. അത് കൊണ്ടാണ് സെൻകുമാറിനെ പോലെ ഒരു വിവരദോഷിക്ക് രാജ്യത്തിന്റെ ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു വിഭാഗീയ ആഘോഷത്തിന് ആഹ്വാനം നൽകാൻ കഴിയുന്നത്.
ബിജെപിയുടെ വർഗീയ മുഖത്തിനു കൊടിപിടിച്ചു സിന്ദാബാദ് വിളിക്കുകയാണ് ഈ പഴയ പോലീസ് ഏമാൻ.
Post Your Comments