അഗര്‍ത്തല: ആയുധങ്ങളുമായി റെയിൽവേ സ്റ്റേഷനിലെത്തിയ മൂന്ന് പേര് പിടിയില്‍. ത്രിപുരയിലെ അഗര്‍ത്തലയിലെ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.ഒരു വനിത ഉള്‍പ്പെടുന്ന സംഘത്തെയാണ് ബുധനാഴ്ച പിടികൂടിയത്. അഞ്ച് തോക്കുകളും ആറ് മാഗസിനുകളും രണ്ട് മൊബൈല്‍ ഫോണുകളും സംഘത്തില്‍നിന്നും പിടിച്ചെടുത്തു. ഇതോടെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളും പരിശോധന ശക്തമാക്കി.
Post Your Comments