Latest NewsKeralaCrime

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മാനഭംഗശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു

പെരുമ്പാവൂര്‍: വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു. മാനഭംഗശ്രമത്തിന് രണ്ടു മാസം ശിക്ഷയനുഭവിച്ച ഒടിയന്‍ ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല്‍ മൈലാച്ചാല്‍ ചോരനാട്ട് വീട്ടില്‍ ബിജു( 35) നാണ് വെട്ടേറ്റത്. ഐമുറി കൂടാലപ്പാട് വച്ച് ഇരുചക്രവാഹനത്തില്‍ പോകവേ ഒരു സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബിജുവിനെ സംഘം ചേര്‍ന്ന് വെട്ടിവീഴ്ത്തിയത്. ആക്രമണത്തില്‍ ഇയാളുടെ കാലിനും കൈക്കും പരിക്കേറ്റു. രാത്രിയായതിനാല്‍ പ്രതികളെ കണ്ടെത്താന്‍ സാധിച്ചില്ല. രാത്രിയില്‍ അയല്‍വാസികളുടെ വീടുകളില്‍ കയറി ഒളിഞ്ഞുനോക്കുകയും അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നത് പതിവാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന ഇയാള്‍ ഏതാനും മാസം മുന്‍പാണ് പോലീസ് പിടിയിലാകുന്നത്. വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഒടിയന്‍ ബിജു പിടിയിലായത്. ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പുറത്തിറങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയായ ബിജുവിന് നാട്ടില്‍ ധാരാളം ശത്രുക്കളുണ്ട്. ഇവരില്‍ ആരെങ്കിലുമായിരിക്കാം ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button