Latest NewsIndia

മുലായം സിംഗ് യാദവിന് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഗ്രാമവാസികള്‍ക്ക് നേരെ എസ്പി പ്രവര്‍ത്തകരുടെ ആക്രമണം

മെയിന്‍പുരി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഗ്രാമവാസികള്‍ക്ക് നേരെ എസ്പി പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും പ്രദേശവാസികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും സംസ്ഥാന പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബ്രിജ് ലാല്‍ പൊലീസ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.മെയിന്‍പുരിയിലെ ഉന്‍വ മേഖലയിലാണ് സംഭവം.

യാദവ വിഭാഗത്തില്‍ പെട്ട ആളുകള്‍ ഇവിടേക്ക് എത്തുകയും വോട്ട് ചെയ്തില്ലെന്ന് പറഞ്ഞ് ഗ്രാമവാസികളെ മര്‍ദ്ദിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മുലായം സിംഗ് യാദവ് വിജയം നേടിയിരുന്നു. 94,389 വോട്ടുകള്‍ക്ക് ബിജെപിയുടെ പ്രേം സിംഗ് സഖ്യയെയാണ് മുലായം പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ മുലായവും മകന്‍ അഖിലേഷ് യാദവും വിജയിച്ചുവെങ്കിലും എസ്പി വലിയ തകര്‍ച്ചയാണ് സംസ്ഥാനത്ത് നേരിട്ടത്.

ബിഎസ്പിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കിലും ഉത്തര്‍പ്രദേശില്‍ ഇരുകൂട്ടരും തകര്‍ന്നടിയുകയായിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം പലയിടങ്ങളിലും സമാന രീതിയില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബറൗലിയ ഗ്രാമത്തില്‍ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി ആയിരുന്ന സുരേന്ദ്ര സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് പിന്നീട് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button