ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ അൽപ്പസമയത്തിനകം. നിയുക്ത മന്ത്രിമാർ രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നു. വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ചടങ്ങിലാണ് രണ്ടാം നരേന്ദ്രമോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കുക. സോണിയയും രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കാനെത്തി
WATCH via ANI FB: Narendra Modi takes oath as the Prime Minister of India for a second term. https://t.co/3mo97GEPcV pic.twitter.com/hVnopRUhW1
— ANI (@ANI) May 30, 2019
ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ ചടങ്ങിൽ അതിഥികളായെത്തുക. ഇതിനായി രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
Delhi: Ravi Shankar Prasad,Amit Shah,Harsimrat Kaur Badal, Former Foreign Secretary S. Jaishankar and other leaders on stage at Rashtrapati Bhawan. #ModiSwearingIn pic.twitter.com/c1gZSmzGrr
— ANI (@ANI) May 30, 2019
അതേസമയം അരുണ്‍ ജെയ്റ്റ്ലിക്ക് പിന്നാലെ സുഷമ സ്വരാജും മന്ത്രിയാകില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അമിത് ഷാ മന്ത്രിസഭയിലെത്തുമെന്നു ഉറപ്പായി കഴിഞ്ഞു. രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സദാനന്ദ ഗൗഡ എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. സഖ്യകക്ഷികളില്‍ നിന്ന് അനുപ്രിയ പട്ടേല്‍, റാം വിലാസ് പസ്വാന്‍, ഹസിമ്രത് കൗര്‍ ബാദല്‍, അരവിന്ദ് സാവന്ത് എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് വിവരം. കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്രമന്ത്രിയാകും.
#WATCH live from Delhi: Narendra Modi takes oath as the Prime Minister of India for a second term. https://t.co/7neznqEfNn
— ANI (@ANI) May 30, 2019
Post Your Comments