മസ്ക്കറ്റ്•വിശുദ്ധ റമദാന്‍ മാസത്തില്‍ പരസ്യമായി ഭക്ഷണം കഴിച്ച രണ്ടുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിശുദ്ധ റമദാന്‍ മാസത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ പരസ്യമായി ഭക്ഷണം കഴിക്കുകയും അതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മസ്ക്കറ്റ് പോലീസ് അറിയിച്ചു.
ഒമാന്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 277 പ്രകാരം വിശുദ്ധ റമദാന്‍ മാസത്തില്‍ പരസ്യമായി ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നത് കുറഞ്ഞത് 10 ദിവസം മുതല്‍ പരമാവധി മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Post Your Comments