ദോഹ : ഖത്തറിലെ ഈദുൽ ഫിത്‌ർ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങൾക്കും വിവിധ സർക്കാർ ഓഫിസുകൾക്കും ജൂൺ 2 മുതൽ 10 വരെയാണ് അമീരിദീവാൻ അവധി പ്രഖ്യാപിച്ചത്. നാളെയും മറ്റെന്നാളും വാരാന്ത്യ അവധിയുൾപ്പെടെ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് 11 ദിവസത്തെ അവധിയാകും ലഭിക്കുക. ശേഷം ജൂൺ 11ന് ഓഫിസുകൾ പ്രവർത്തനം പുനരാരംഭിക്കും. ഖത്തറിലെ സർക്കാർ സ്കൂളുകൾക്കും ഇതേ രീതിയിലാണ് അവധിയെങ്കിലും സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസമന്ത്രാലയ മാർഗനിർദേശമനുസരിച്ച് അതതു മാനേജ്മെന്റുകളായിരിക്കും പ്രഖ്യാപിക്കുക.
ഖത്തർ സെൻട്രൽ ബാങ്കി(ക്യുസിബി)നു കീഴിലുള്ള വാണിജ്യ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർകറ്റ്‌സ് അതോറിറ്റി എന്നിവയുടെ അവധി ക്യുസിബി ആണ് പ്രഖ്യാപിക്കുക. തൊഴിലുടമയുടെ തീരുമാനപ്രകാരം സ്വകാര്യസ്ഥാപനങ്ങളിൽ ചെറിയ പെരുന്നാളിന് 3 ദിവസത്തെ അവധിയാണ് ഇതുവരെ നൽകിയിരുന്നത്. എന്നാൽ ഇത്തവണ ചില സ്ഥാപനങ്ങൾ കൂടുതൽ അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments