KeralaLatest News

മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്ന് ശ്രീധരന്‍ പിള്ള

ഡൽഹി : മോദിയുടെ മന്ത്രി സഭയിൽ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കേരളത്തില്‍ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര നിയോഗമാണ് ജനങ്ങള്‍ രണ്ടാമതും നരേന്ദ്രമോദിയില്‍ അർപ്പിച്ചിരിക്കുന്നത് അദ്ദേഹം കേരളത്തെ കൈവിടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മോദി സര്‍ക്കാരിന്‍റെ രണ്ടാം ഊഴത്തില്‍ കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്തത് ബിജെപിക്ക് തിരിച്ചടിയാവില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.പുതിയ മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button