Latest NewsUSAInternational

വൈറ്റ് ഹൗസിനു മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി. ബുധനാഴ്ചയാണ് സംഭവം. കാരണമെന്തെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസിനു സമീപം ധാരാളം ടൂറിസ്റ്റുകൾ എത്തിച്ചേരാറുള്ള സ്ഥലത്ത് വെച്ചാണ് യുവാവ് സ്വയം തീ കൊളുത്തിയത്.

പെട്ടെന്ന് തന്നെ നാഷണൽ പാർക്ക് ഉദ്യോഗസ്ഥരും പോലീസും പ്രഥമ ശ്രുശൂഷ നൽകുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ശരീരത്തിൽ 85 ശതമാനവും പൊള്ളലേറ്റ യുവാവ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.

രണ്ടു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ ഏപ്രിൽ 12 നു ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ ഒരാൾ വൈറ്റ് ഹൗസിനു തന്റെ ജാക്കറ്റിനു തീ കൊളുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button