മാലിദ്വീപ്: മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മാലിദ്വീപ്.പാര്‍ലമെന്റ് അഭിസംബോധന ചെയ്ത് സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനുള്ള തീരുമാനം മാലിദ്വീപ് പാര്‍ലമെന്റെ് സ്വീകരിച്ചുവെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു. നരേന്ദ്രമോദിയെ പോലെ സ്വാധീനമുള്ള നേതാവ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് അഭിമാനകരമാണെന്നാണ് അംഗങ്ങളുടെ അഭിപ്രായം.
ജൂണ്‍ 7, 8 തീയതികളിലായിരിക്കും മോദി മാലിദ്വീപ് സന്ദര്‍ശിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പാര്‍ലമെന്റിലെ 80 അംഗങ്ങളും ചേര്‍ന്ന് ഐക്യകണ്ഠേനയാണ് തീരുമാനം പാസാക്കിയത്. മാലി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബറില്‍ മാലി ദ്വീപിലെത്തിയിരുന്നു. മാലി സമ്പദ്ഘടനയുടെ ദുര്‍ബലാവസ്ഥ അന്ന് സൊളി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിവിധ മേഖലകളില്‍ വികസന സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ഇരു നേതാക്കളും അന്ന് ചര്‍ച്ച നടത്തിയിരുന്നു.
ഡിസംബറില്‍ മാലി പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യ മാലിക്ക് 1.4 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ദ്വീപ് രാഷ്ട്രമായ മാലിയുടെ സമഗ്രമായ സാമൂഹ്യ-സാമ്പത്തിക വികസനത്തിന് ഈ തുക ചിലവഴിക്കുമെന്ന് കൃതജ്ഞതയോടെ ഇബ്രാഹിം മുഹമ്മദ് സൊളി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നല്‍കിയിരുന്നു. മാലിദ്വീപ് ജനതയോട് പുതിയ സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിരുന്നു.
Post Your Comments