കൊല്ലം : ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യുടെ തേരോട്ടത്തിന് കരുത്ത് പകർന്നവരിൽ മൂന്നു മലയാളികൾ..2018 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 7.1 % വോട്ടുകളും ഒരു എംഎൽഎയുമാണ് ബിജെപിക്ക് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഉണ്ടായിരുന്നത്. ഈ കണക്കിൽ നിന്ന് ,2019 ൽ 19.45 % വോട്ടുകളും 4 എംപിമാരുടെ ഉള്ള ബിജെപിയുടെ വളർച്ച അത്ഭുതപൂർണവും പ്രവർത്തകർക്ക് ആവേശമേകുന്നതും ആണ്.
2014 ൽ സെക്കന്ദരാബാദ് നിന്നു ബിജെപിക്ക് ഒരു എംപി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ തെലുങ്കാനയിലെ ഇത്തവണ ജയിച്ച മൂന്ന് മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്ത് ആയിരുന്നു.ബിജെപി.വളർച്ച അത്ഭുതകരം ആണ്. ആകെ 17 സീറ്റ് അതിൽ 4 സീറ്റ് വിജയിച്ചു.
2 സീറ്റിൽ രണ്ടാം സ്ഥാനം അതിൽത്തന്നെ ഒരു സീറ്റ് തോറ്റത് കേവലം 2590 വോട്ടിനു മാത്രം. ഓരോ സംസ്ഥാനത്തും പടിപടിയായി ആണ് ബിജെപി വളർച്ച. 2014 ൽ കേവലം ആറോളം സംസ്ഥാനത്തെ ശക്തികൊണ്ടാണ് വിജയിച്ചതെങ്കിൽ ഇത്തവണ കേവലം രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ ആണ് ബിജെപിക്ക് എംപിമാർ ഇല്ലാത്തതെന്നാണ് അറിവ്.
എല്ലാ പ്രദേശങ്ങളിലും ബിജെപി വലിയ സ്വാധീനം ചെലുത്തിക്കഴിഞ്ഞു.ദേശീയതയും
ദേശീയബോധവും ഉള്ള ജനങ്ങളെ ആണ് ബിജെപി വളർത്തുന്നതും സംഘടിപ്പിക്കുന്നതും. പ്രാദേശികവാദം അല്ല നമ്മുടെ നാട്ടിൽ വളരേണ്ടത് ദേശീയബോധവും ദേശീയവാദികളെയുമാണ് വേണ്ടത്.4 എംപിമാർ ആണ് ഇത്തവണ തെലങ്കാനയിൽ നിന്ന് ജയിച്ചു കയറിയത്.
അദിലാബാദ് – സോയം ബാപ്പു റാവു ,കരിംനഗർ – ബണ്ടി സഞ്ജയ്‌കുമാർ, നിസാമാബാദ് – അരവിന്ദ് ധർമപുരി ,സെക്കന്ദരാബാദ് – ജി കിഷൻ റെഡ്ഢി ഇവരാണ് ജയിച്ചവർ. തെലങ്കാനയിലെ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ മലയാളികളും ഉണ്ട്. ദേശീയ നിർവാഹകസമിതിയംഗം അരവിന്ദ് മേനോൻ, ഡൽഹി സംസ്ഥാന സംഘടനാ സെക്രട്ടറി സിദ്ധാർഥ്, തെലുങ്കാനയുടെ പ്രഭാരി പി.കെ.കൃഷ്ണദാസ് എന്നിവരാണവർ.
തെലങ്കാനയുടെ പ്രഭാരി ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സമിതിയംഗവുമായ പി.കെ.കൃഷ്ണദാസാണ്. നാലു വർഷമായി അദ്ദേഹം ഈ സ്ഥാനത്ത് പ്രവർത്തിക്കുന്നു. മാസത്തിൽ ഏഴു ദിവസമെങ്കിലും തെലുങ്കാനയിൽ തങ്ങിയാണ് അദ്ദേഹം സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. താഴേത്തട്ടിലുള്ള ആർ.എസ്.എസിന്റെ സംഘടനാശക്തിയും ബി.ജെ.പി.യുടെ ചിട്ടയായ പ്രവർത്തനവുമാണ് വൻ വിജയമുണ്ടാക്കിയത്..
Post Your Comments