NattuvarthaLatest News

ശക്തമായ ഇടിമിന്നലിൽ വനംവകുപ്പ് ജീവനക്കാർക്ക് പരുക്ക്

പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വണ്ടിപ്പെരിയാർ: അതി ശക്തമായ ഇടിമിന്നലിൽ രണ്ട് വനംവകുപ്പ് ജീവനക്കാർക്ക് പരുക്കേറ്റു . ബീറ്റ് ഫോറസ്റ്റ് ഓഫീസർ ലെനിൻ (35), വാച്ചർ മാധവൻ (50) എന്നിവർക്കാണ് മിന്നലിൽ പരുക്കേറ്റത് . ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌‌‌

പെരിയാർ കടുവാസങ്കേതം വനത്തിനുള്ളിലെ സത്രത്തിനുസമീപം സീതക്കുളത്തു വെച്ച്  സംഭവം . എല്ലാമാസവും വനപാലകർ നടത്തുന്ന സ്‌പെഷ്യൽ ക്യാമ്പിന്റെ ഭാഗമായിട്ടാണ് ഇവർ സീതക്കുളത്ത് എത്തിയത്. ഇടിമിന്നലേറ്റു തെറിച്ചുവീണ ഇവരെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ക്വാർട്ടേഴ്‌സിൽ എത്തിച്ചു. ഇതിനുശേഷം വയർലസിലൂടെ വള്ളക്കടവ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനപാലകസംഘം ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button