130 കോടിയോളം വരുന്ന രാജ്യത്തെ ജനസംഖ്യയില്‍ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത് വെറും എണ്ണായിരം പേര്‍ മാത്രമാണ്. ഇതിനിടയിലാണ് പശ്ചിമ ബംഗാളില്‍നിന്നുള്ള വെറും സാധാരണക്കാരിയായ റിന സാഹയ്ക്ക് ക്ഷണം ലഭിക്കുന്നത്.
ബംഗാളിലെ റെയ്ഗഞ്ചില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകാണ് മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിആദര്‍ശത്തിന് വിരുദ്ധമായി ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല ഈ സ്ത്രീ. എന്നാല്‍ ഗുജറാത്ത് സ്വര്‍ഗമാണെന്നും ബംഗാള്‍ അങ്ങനെയാകാന്‍ ഇനി നൂറ് വര്‍ഷമെങ്കിലും എടുക്കുമെന്നും വിളിച്ചുപറയാന്‍ റിന സാഹ ധൈര്യം കാണിച്ചു.
റിനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അഹമ്മദാബാദിലെ മീറ്റിങ്ങിനിടെ മോദി തന്നെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇടത് സജീവ പ്രവര്‍ത്തകയായ റിന മുന്‍ പഞ്ചായത്ത് വര്‍ക്കര്‍ കൂടിയാണ്. മോദിയില്‍ നിന്ന് തനിക്ക് ലഭിച്ച അപൂര്‍വ്വ ക്ഷണത്തില്‍ അതീവ സന്തുഷ്ടയാണിവര്‍. കഴിയുമെങ്കില്‍ മോദിയെ നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കണമെന്നാണ് റിനയുടെ ആഗ്രഹം.
https://www.facebook.com/HasiAarHasi/videos/368159283803925/?t=4
Post Your Comments