തൃശൂർ: ജില്ലയിൽ സൈബർ ഫോറൻസിക‌് ട്രെയിനിംങ് ലാബിന്റെ പ്രവർത്തനമാരംഭിച്ചു.തൃശൂർ രാമവർമപുരം പൊലീസ‌് അക്കാദമിയിലാണ‌് ലാബ‌് പ്രവർത്തനമാരംഭിച്ചത‌്. സ‌്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുകയാണ‌് ട്രെയിനിങ് ലാബിലെ പരിശീലനത്തോടെ ലക്ഷ്യമിടുന്നത‌്.
ഓരോ ബാച്ചിലും 40 പേർക്ക‌് പരിശീലനം നൽകും. അഞ്ചുദിവസമാണ‌് പരിശീലനം. സൈബർ ഫോറൻസിക‌് ട്രെയിനിങ് ലാബിന്റെ തലവനായ പി ഷാജിയുടെയും എൻജിനിയറായ എ എം വിഘ‌്നേഷ‌്കോഷിന്റെയും നേതൃത്വത്തിലാണ‌് ക്ലാസുകൾ നടക്കുക.
Post Your Comments