കൊച്ചി: ഇന്ത്യയിലെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ കണക്കുകള്‍ പുറത്തുവിട്ട് വിസാ കാര്‍ഡ്. റിസര്‍വ് ബാങ്കിന്റെ എ.ടി.എം., പി.ഒ.എസ്. കാര്‍ഡ് എന്നിവയുടെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യില്‍ 97.1 കോടി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ടെന്നാണ് വിസയുടെ കണക്ക്.
അതേസമയം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ് 97.1 കോടി ദശലക്ഷം കാര്‍ഡുകളില്‍ ഭൂരിഭാഗവും വിതരണം ചെയ്തത്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരു കാര്‍ഡ് വീതമെങ്കിലും ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്ന് വിസ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ 23 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
ഓണ്‍ലൈന്‍ വ്യാപാരം, യാത്ര, ലൈഫ് സ്‌റ്റൈല്‍, ഭക്ഷണം, യൂട്ടിലിറ്റി, ഫോണ്‍ബില്‍, ടാക്‌സി കാര്‍, പച്ചക്കറി, ഗൃഹോപകരണങ്ങള്‍, ഇന്ധനം, റെസ്റ്റോറന്റ്സ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു വരുന്നുണ്ട്. റിവാര്‍ഡ്സ് പോയിന്റ് ലഭിക്കുന്നു എന്ന ഒരു ആകര്‍ഷണീയത കൂടി ഉണ്ട്. അടിയന്തര മെഡിക്കല്‍ ചെലവുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുഗ്രഹമാണെന്നും വിസ പറയുന്നു.
Post Your Comments