പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സിപിഎം സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ സിപിഎമ്മില്‍ പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണനും കേന്ദ്ര നേതാക്കള്‍ക്കും പരാതി നല്‍കി. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള പാര്‍ട്ടി ഘടകങ്ങളാണ് പരാതി നല്‍കിയത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എം.ബി രാജോഷ് മുപ്പതിനായിരം വോട്ടുകള്‍ക്ക് പിന്നിലായപ്പോള്‍ കോങ്ങാട് മണ്ഡലത്തില്‍ മുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമല്ലായിരുന്നതാണ് തിരിച്ചടിക്ക് കാരണമെന്നും പരാതി നല്‍കിയവര്‍ പറയുന്നു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്നു പി.കെ. ശശിക്കു പാര്‍ട്ടിയില്‍ നിന്നു ലഭിച്ച ആറു മാസത്തെ സസ്പെന്‍ഷന്‍ കാലവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ശശി തിരിച്ചുവരവിനു ശ്രമിക്കുന്നതിനിടെയാണു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമാകുന്നത്.രാജേഷിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടന്‍ സിപിഐയില്‍ നിന്നു രാജി വച്ചു സിപിഎമ്മില്‍ ചേരുന്നവര്‍ക്കു സിഐടിയുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു.
ഇതു തെരഞ്ഞെടുപ്പ് സമയത്ത് സിപിഐയെ മനപ്പൂര്‍വം പിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉദ്ഘാടകനായിരുന്ന പി.കെ ശശി പരിപാടിയില്‍ നിന്ന് പിന്‍മാറി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തന്നെ തോല്‍വിക്കു പിന്നില്‍ പാര്‍ട്ടിയിലെ ചിലര്‍ പ്രവര്‍ത്തിച്ചെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. .
Post Your Comments