ന്യൂ യോർക്ക്: 2016 ൽ പാരിസിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടി ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കാലാവസ്ഥ വ്യതിയാനം മുൻപില്ലാത്ത വിധം ഭീകരമാകുകയാണെന്നും വേണ്ട കരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഭൂമി തന്നെ വൻ ദുരന്തങ്ങളെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുയർത്തിയായിരുന്നു ഈ ഉച്ചകോടി. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട ഒട്ടേറെ പുതിയ നടപടികൾ കൈക്കൊള്ളാനും അന്നത്തെ സമ്മേളനത്തിൽ തീരുമാനമായിരുന്നു.
എന്നാൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഈ തീരുമാനങ്ങളെ എതിർക്കുകയാണുണ്ടായത്. അങ്ങനെ കാര്യമായ പുരോഗതിയൊന്നും അന്നത്തെ സമ്മേളനം കൊണ്ട് പാരിസ്ഥിതിക സംരക്ഷണത്തിന് ഉണ്ടായില്ല. എന്നാൽ ഇന്ന് അന്നത്തെ പാരിസ് ഉച്ച കോടി ചർച്ച ചെയ്ത കാലാവസ്ഥ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി മാറിയിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്.
അമേരിക്ക കേന്ദ്രമായുള്ള യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വിശദ പഠനത്തിന് ശേഷം റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കടല്‍ നിരപ്പ് മീറ്ററുകള്‍ ഉയരത്തില്‍ പൊങ്ങിവരുമെന്നും ലോകത്തിലെ തീര നഗരങ്ങളെല്ലാം നശിക്കുമെന്നും 18 കോടി ജനങ്ങള്‍ മരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹരിത ഗൃഹ വാതകങ്ങളുടെ പുറം തള്ളൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരാനും ഇത് ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് അളവിൽ കൂടുതൽ ഉരുകുന്നതിനും കാരണമാകും. ഇങ്ങനെയാണ് കടൽ നിരപ്പ് ഉയരുക. 2016ലെ പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തന്നെ കടല്‍ ജലം ഒരു മീറ്റര്‍ ഉയരും. അല്ലെങ്കില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് കടല്‍ ജല നിരപ്പ് ഉയരുക.
ലോകത്തെ പ്രധാന നഗരങ്ങളെല്ലാം തീരദേശത്താണ്. ഇതില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക്, ചൈനയിലെ ഷാങ്ഹായ്, ഇന്ത്യയിലെ മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളെല്ലാം ഉള്‍പ്പെടും. ഈ നഗരങ്ങളെല്ലാം നശിക്കുമെന്ന സൂചനയാണ് പഠന റിപ്പോര്‍ട്ട് നല്‍കുന്നത്. 22 കാലാവസ്ഥാ വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താപനം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചാല്‍ തന്നെ ഒട്ടേറെ പേരുടെ ജീവന്‍ നഷ്ടമാകുമെന്നാണ് പഠനത്തില്‍ തെളിയുന്നത്. എന്നാല്‍ ഉച്ചകോടിയിലെ തീരുമാനം പാലിക്കാതെ മുന്നോട്ട് പോയാല്‍ ചൂട് 5 ഡിഗ്രി സെല്‍ഷ്യസായി ഉയരും. കൂട്ട നാശമായിരിക്കും ഫലം.1.79 ദശലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വസിക്കുന്നവരെയാണ് ദുരന്തം പ്രധാനമായും ജലനിരപ്പ് ഉയരുന്നതിലൂടെ 18.7 കോടി ജനങ്ങളുടെ ജീവന്‍ ഭീഷിണിയിലാകും.
Post Your Comments