ലണ്ടന്‍: ധോണി ദേഷ്യക്കാരനാണോയെന്നായിരുന്നു അഭിമുഖക്കാരൻ ചാഹലിനോട് ചോദിച്ചത്. ചോദ്യത്തിന്റെ മറുപടി ഒറ്റ വാക്കിലൊതുക്കാതെ വാ തോരാതെയാണ് ചഹാൽ പിന്നീട് സംസാരിച്ചത്. സീനിയര്‍ താരമെന്ന നിലയില്‍ ടീമിലെ യുവതാരങ്ങളെ ഉപദേശിക്കുകയും സഹായിക്കുകയുമാണ് ധോണിയുടെ ചുമതല. അത് പരമാവധി ടീമിന് ഗുണപ്പെടാറുമുണ്ട്. ചിലപ്പോഴൊക്കെ ധോണി ദേഷ്യപ്പെടാറുണ്ട്, എന്നാലത് താരങ്ങള്‍ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ വേണ്ടിയാണെന്നും ചാഹല്‍ പറഞ്ഞു.
.കളിയെ കുറിച്ച് സംശയങ്ങള്‍ ധൂലീകരിക്കുന്നത് മഹി ഭായിയോട് ചോദിച്ചാണ്. അദേഹത്തിന് പരിചയസമ്പത്തുണ്ട്. തനിക്ക് മാത്രമല്ല, ടീമിലെ എല്ലാവരെയും മഹി ഭായി ഇത്തരത്തില്‍ സഹായിക്കും. കീപ്പ് ചെയ്യുന്ന സമയങ്ങളില്‍ ഒരേസമയം ബൗളറിലും ബാറ്റ്സ്‌മാനിലും അദ്ദേഹത്തിന്റെ ശ്രദ്ധ ഉണ്ടാവും. ശാരീരിക ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും മനസ് വായിക്കാനും ധോണിക്കാകുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ചാഹല്‍ പറഞ്ഞു.
ധോണിയുടെ നായകത്വത്തിൽ ഏകദിന- ടി20 മത്സരങ്ങളിൽ അരങ്ങേറിയ ചാഹല്‍ 41 ഏകദിനങ്ങളില്‍ നിന്ന് 72 വിക്കറ്റുകള്‍ വീഴ്‌ത്തി. ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയാണ് ഈ വലംകൈയന്‍ സ്‌പിന്നര്‍.
മറ്റുള്ളവരുടെ മനസ് വായിക്കാന്‍ കഴിവുള്ളയാള്‍ എന്നാണ് ധോണിക്ക് യുസ്‌വേന്ദ്ര ചാഹല്‍ നല്‍കുന്ന വിശേഷണം. ചഹാൽ മാത്രമല്ല രാജ്യത്തെ ക്രിക്കറ്റ് പ്രേമികളൊന്നടങ്കം ധോണിയിൽ അർപ്പിച്ചിരിക്കുന്ന പ്രതീക്ഷ വളരെ വലുതാണ്. സന്നാഹ മത്സരത്തിൽ 73 പന്തിൽ സെഞ്ച്വറി നേടിക്കൊണ്ട് ധോണി ഇപ്പോൾ ആ പ്രതീക്ഷകളെ വാനോളം ഉയർത്തിയിരിക്കുകയാണ്.
Post Your Comments