കോട്ടയം: നഴ്സറി പ്രവേശനോത്സവം കഴിഞ്ഞു മടങ്ങി വീട്ടിലെത്തിയ ഭിന്നശേഷിക്കാരനായ 5 വയസുകാരൻ ബക്കറ്റിൽ വീണു മരിച്ചു. കടപ്ലാമറ്റം കൂടല്ലൂർ സുധീഷിന്റെ മകൻ അഭിദേവാണു മരിച്ചത്.
നഴ്സറി സ്കൂളിലെ പ്രവേശനോത്സവം കഴിഞ്ഞു മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയ അഭിദേവ് ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി വീഴുകയായിരുന്നു. മാതാപിതാക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് ബക്കറ്റിൽ മുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുന്നത്.
Post Your Comments