NattuvarthaLatest News

പോലീസുകാർക്ക് മർദ്ദനം; അച്ഛനും മകനും പിടിയിൽ

മദ്യലഹരിയിൽ ബാറിന് മുന്നിൽ അടിയുണ്ടാക്കുകയും തടയാൻശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്തു

വെള്ളൂർ: പോലീസുകാർക്ക് മർദ്ദനം, മദ്യലഹരിയിൽ ബാറിന് മുന്നിൽ അടിയുണ്ടാക്കുകയും തടയാൻശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനേയും മകനേയും പോലീസ് അറസ്റ് ചെയ്തു . മരങ്ങോലി വേലൻപറമ്പിൽ ഷാജി(55), മകൻ അരുൺ (25 എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതിന് പെരുവയിൽ മദ്യലഹരിയിൽ അച്ഛനും മകനും പരസ്പരം അടികൂടി . ബാർ അധികൃതർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അവരെ തടയാൻ ശ്രമിച്ചു. അതിനിടയിൽ ഇരുവരും പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button