കാര്‍ഡിഫ്: ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലിന്റെയും എംഎസ് ധോണിയുടെയും സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെയാണ് നേരത്തെ ടീം സെലക്ഷനില്ലാത്ത രാഹുലിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. അമ്പാട്ടി റായുഡുവിന് പകരം രാഹുലിനെ നാലാം സ്ഥാനത്ത് കൊണ്ടുവരണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇതിനിടെ രാഹുലിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് സുനില്‍ ഗവാസ്കര്‍ രംഗത്തെത്തി.
കെഎല്‍ രാഹുല്‍ നാലാം സ്ഥാനക്കാരനായാണ് ബാറ്റ് ചെയ്തതെന്നും മറ്റ് സ്ഥാനങ്ങളെ കുറിച്ച് അവര്‍ക്കറിയാമെന്നും വിരാട് കോഹ്ലി പറയുകയുണ്ടായി. ഇത് ഏറെ പ്രധാനപ്പെട്ടതാണ് നാലാം സ്ഥാനക്കാരനായി രാുഹുലിന്റെ പ്രകടനം ഒരു ക്ലാസ് പ്ലെയറിന്റെ ലക്ഷണമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Post Your Comments