തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാംവർഷ വിദ്യാർത്ഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി ലഭിച്ചു. കേരളാ സർവകലാശാല സിൻഡിക്കേറ്റാണ് അനുമതി നൽകിയത്. വർക്കല ശ്രീനാരായണ കോളേജിലേക്കാണ് പെൺകുട്ടി തുടർ പഠനത്തിന് പോകുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതുമൂലം കുട്ടിയുടെ പരീക്ഷകൾ മുടങ്ങിയിരുന്നു. ഈ പരീക്ഷകൾ കുട്ടിക്ക് എഴുതാൻ സാധിക്കും.
ക്യാമ്പസ്സിലെ എസ്എഫ്ഐ യൂണിയൻ നേതാക്കളുടെ സമ്മർദ്ദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയത്. പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പെൺകുട്ടി അറിയിച്ചു. എന്നാൽ പെൺകുട്ടി ഇനി യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനില്ല. ബന്ധുക്കൾക്കൊപ്പമെത്തി ടിസിക്ക് അപേക്ഷ നൽകി. പ്രിൻസിപ്പലിനും കേരള വൈസ് ചാൻ്സലർക്കും.
Post Your Comments