KeralaLatest News

പറവൂരിൽ തവള കച്ചവടത്തിനിറങ്ങിയവർക്ക് സംഭവിച്ചതിങ്ങനെ

പറവൂർ: എറണാകുളത്ത് ഇറച്ചി വില്‍പനയ്ക്കായി തവളകളെ പിടികൂടാൻ ഇറങ്ങിയ മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പറവൂർ സ്വദേശികളാണ് അറസ്റ്റിലായത് . ഹോട്ടലുകളിൽ വിൽക്കുന്നതിനായി രണ്ട് ചാക്ക് മഞ്ഞ തവളകളെയാണ് ഇവര്‍ പിടികൂടിയത്.

ആലങ്ങാട് പെട്ടിപ്പറമ്പ് സ്വദേശികളായ വർഗീസ്, തോമസ്, മണി, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ പറവൂർ ആലങ്ങാടിന് അടുത്ത് തവളകളെ പിടിക്കുന്നതിനിടയിലാണ് മൂന്നുപേരും പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്.

തവളകളുടെ പ്രജനനകാലത്തതാണ് ഇവർ രണ്ട് ചാക്ക് നിറയെ തവളകളെ പിടികൂടിയത്. ഇതിനിടെ ആയിരക്കണക്കിന് തവളമുട്ടകളും ഇവർ നശിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഇവരെ ഇപ്പോൾ പെരുമ്പാവൂർ മജിസ്ട്രേറേറിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button