മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 87 പോയന്റ് നഷ്ടത്തില്‍ 39662ലും നിഫ്റ്റി 26 പോയന്റ് താഴ്ന്ന് 11902ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഗെയില്‍, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബിഎസ്ഇയിലെ 418 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 400 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, ഫാര്‍മ ഒഴികെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. സീ എന്റര്‍ടെയ്ന്‍മെന്റ്, വേദാന്ത, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നേട്ടത്തിലാണ്.
Post Your Comments